Knanaya News‎ > ‎America‎ > ‎

സാക്രമെന്‍റ്റോ ക്നാനായ മിഷനില്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്റെ തിരുനാള്‍

posted Oct 12, 2012, 7:19 PM by Unknown user
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ  നാമധേയത്തിലുള്ള സാക്രമെന്‍റ്റോ ക്നാനായ കാത്തലിക്ക് മിഷനില്‍ ആദ്യ തിരുനാള്‍ ഈ മാസം 20 ന്  ആഘോഷിക്കുവാന്‍ മിഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാനി എടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ മിഷന്‍ അംഗങ്ങള്‍ തീരുമാനിച്ചു. 20ന് ശനിയാഴ്ച വൈകുന്നേരം നാലിന് ഇന്‍ഫന്റ് ജീസസ്സ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോണിക്കുട്ടി പുല്ലിശേãരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള കുര്‍ബാനയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.ഫാ. ഫ്രാന്‍സിസ് ചിറക്കല്‍ സി.എം.ഐ സന്ദേശം നല്‍കും.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണവും തുടര്‍ന്ന് കലാപരിപാടികളും ഉണ്ടാകും. യൂത്ത് മിനിസ്ട്രി അംഗങ്ങള്‍ സജീവമായി കലാപരിപാടികളില്‍  പങ്കെടുക്കുകയും ഫണ്ട് സ്വരൂപിക്കാനായി ബൂത്ത് നടത്തുകയും ചെയ്യുന്നുണ്ട്.
                                                                                                                സിറിള്‍ തടത്തില്‍
Comments