Knanaya News‎ > ‎America‎ > ‎

സൌത്ത് ഫ്ലോറിഡയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍

posted Oct 15, 2012, 8:34 PM by Unknown user
സൌത്ത് ഫ്ലോറിഡ: സെന്റ് ജൂഡ്  ക്നാനായ കാത്തലിക്ക് മിഷന്‍ ഓഫ് സൌത്ത് ഫ്ലോറിഡയുടെ  മധ്യസ്ഥനായ  വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 4 വരെ ആഘോഷിക്കും.എല്ലാ ദിവസവും നൊവേന, ലദീഞ്ഞ്, കുര്‍ബാന എന്നിവ ഉണ്ടായിരിക്കും. 26ന് വൈകിട്ട് 7.30ന് നൊവേന, ലദീഞ്ഞ്, കുര്‍ബാന. സമര്‍പ്പണം-സെന്റ് അല്‍ഫാന്‍സ കൂടാര യോഗം^ഹോളിവുഡ്. 27ന്  സെന്റ് തോമസ് കൂടാരയോഗം മയാമി, 28ന് സെന്റ് മേരീസ് കൂടാരയോഗം വെസ്റ്റ് പാം ബീച്ച്, 29ന് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കൂടാര യോഗം ഡേവി ആന്‍ഡ് കൂപ്പര്‍സിറ്റി, 30ന് സെന്റ് സ്റ്റീഫന്‍സ് കൂടാരയോഗം പെംബ്രൂക്ക് പൈന്‍സ്,31ന് ഇന്‍ഫന്റ് ജീസസ് കൂടാരയോഗം വെസ്റ്റണ്‍,01ന് സെന്റ് ജോസഫ് കൂടാരയോഗം കോറല്‍ സ്പ്രിംഗ്സ്,2ന് സി.സി.ഡി ടീച്ചേഴ്സ്,വോളന്റിയേഴ്സ്്, സ്റ്റുഡന്റ്സ്, 3ന് പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍,4ന് പ്രധാന തിരുനാള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് ലദീഞ്ഞ്, റാസ.ഫാ.സ്റ്റാനി എടത്തിപ്പറമ്പില്‍, ഫാ.സക്കറിയാസ് തോട്ടുവേലില്‍, ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ഫാ.ടോമി പട്ടുമാക്കീല്‍, ഫാ.റെനി കട്ടേല്‍ എന്നിവര്‍ റാസയ്ക്ക് നേത്യത്വം നല്‍കും.തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം, പ്രസുദേന്തിവാഴ്ച, സ്നേഹവിരുന്ന് എന്നിവ നടക്കും.നവംബര്‍ രണ്ട് , മൂന്ന് തീയതികളില്‍ ബ്രദര്‍ ഡൊമനിക്ക് പി.ഡി ആന്‍ഡ് ടീം നയിക്കുന്ന അഭിഷേക ധ്യാനം ഉണ്ടാകും. പി.യു തോമസ് &മറിയാമ്മ, റോയി &എല്‍സി, ജോഷ്വാ, ജാസ്മിന്‍& ജോഷുവാല്‍ പിണക്കുഴത്തില്‍ എന്നിാരാണ് തിരുനാള്‍ പ്രസുദേന്തിമാര്‍.
                                                                                                                                                                                    ജിസ്മന്‍ ജോയി
Comments