Knanaya News‎ > ‎America‎ > ‎

ഷിക്കാഗോ സെന്റ്‌ മേരീസില്‍ വിശ്വാസ വര്‍ഷത്തിനു തുടക്കമായി

posted Oct 14, 2012, 2:56 AM by Unknown user
ഷിക്കാഗോ: വിശ്വാസ വര്‍ഷാചരണം സാര്‍വത്രിക സഭയില്‍ തുടക്കം കുറിച്ച ഒക്ടോബര്‍ 11 നു തന്നെ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലും വിശ്വാസ വര്‍ഷത്തിന്‌ സമാരംഭം കുറിച്ചു. ഷിക്കഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്താണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. വിശ്വാസത്തിന്റെ വരദാനം ഓരോ ക്രൈസ്‌തവനും വിലപ്പെട്ടതാണെന്നും, സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ക്കായി ത്യാഗോജ്വല ജീവിതം നയിച്ച പുണ്യത്മാക്കളുടെയും, ദൈവദാസരുടെയും പ്രാര്‍ഥനാനുഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസ സംരക്ഷണത്തിനു തുണയാകട്ടെ എന്നും മാര്‍ അങ്ങാടിയത്ത്‌ ആശംസിച്ചു. മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ സാന്നിധ്യത്തില്‍ വിശ്വാസ വര്‍ഷാചരണത്തിനു തുടക്കം കുറിക്കുവാന്‍ കഴിഞ്ഞത്‌ ഇടവകയുടെ ഭാഗ്യമാണെന്നും, ക്‌നാനായക്കാര്‍ സംസ്‌കാരത്തോടൊപ്പം പാരമ്പര്യമായി ലഭിച്ച കത്തോലിക്ക വിശ്വാസം നിലനിറുത്തുവാനും, പുതുതസമുറയ്‌ക്ക്‌ വിശ്വാസത്തിന്റെ നേര്‍വെളിച്ചം പകര്‍ന്നു നല്‍കുവാനും കടപ്പെട്ടവരാണെന്നും  വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്‌ പറഞ്ഞു.

മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ഏബ്രഹാം മുത്തോലത്ത്‌, ഫാ.സിജു മുടക്കോടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പത്തു ദിവസമായി നടന്നു വന്ന കൊന്തപത്തിന്റെ സമാപനവും ഒപ്പം നടത്തി. കൊന്തപത്തില്‍ എല്ലാ ദിവസവും സജീവമായി പങ്കെടുത്ത കുട്ടികള്‍ക്ക്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സമ്മാനങ്ങള്‍ നല്‍കി. സെന്റ്‌ സേവ്യേഴ്‌സ്‌ കൂടാരയോഗം സ്‌നേഹവിരുന്ന്‌ ഒരുക്കിയിരുന്നു.
                                                                                                                                                                                   ജയിന്‍ മാക്കീല്‍

Comments