താമ്പാ: മധ്യഫ്ലോറിഡയിലെ ക്നാനായ കത്തോലിക്കരുടെ വിശ്വാസ ചൈതന്യത്തിന്റെ കേന്ദ്രബിന്ദുവായ തിരുഹൃദയ ദൈവാലയത്തില്‍ പ്രധാന തിരുനാള്‍ ആഘോഷിച്ചു. ഒക്ടോബര്‍ 12 ന് വെള്ളിയാഴ്ച വികാരി ഫാ.പത്രോസ് ചമ്പക്കര കൊടിയേറ്റി.സുറിയാനി പാട്ടിന്റെ അകമ്പടിയോടെ തിരുസ്വരൂപം എഴുന്നള്ളിച്ച് വച്ചു.സമൂഹ ബലിയില്‍ ഫാ.സെബാസ്റ്റ്യന്‍ ഏറേടത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.ഫാ. എഡിസണ്‍, ഫാ.ബെന്നി കളരിക്കല്‍, ഫാ.തോമസ് ചിറയ്ക്കല്‍, ഫാ.പത്രോസ് ചമ്പക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു. എം.എസ്.ടി സമൂഹത്തിന്റെ കൌണ്‍സിലര്‍ ഫാ. തോമസ് ചിറയ്ക്കല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് മെഴുകുതിരി പ്രദക്ഷിണം നടന്നു. പുതുതായി പണികഴിപ്പിച്ച തിരുഹൃദയ രൂപം ഫാ. തോമസ് ചിറയ്ക്കല്‍ വെഞ്ചിരിച്ചു. പ്രദക്ഷിണത്തിന് സെന്റ് സ്റ്റീഫന്‍സ് പള്ളി അസി. വികാരി ഫാ. ജോസ് തുരുത്തേല്‍ നേതൃത്വം നല്‍കി .തിരുഹൃദയ പൂന്തോട്ടത്തില്‍ നടത്തിയ നൊവേന പുതിയ അനുഭവമായി. ശനിയാഴ്ച ഫാ. ജയിംസ് കുടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയും നൊവേനയും നടന്നു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10ന് തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് സാന്‍ഹൊസെ സെന്റ്െ മേരീസ് പള്ളി വികാരി ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പ്ലാന്റ് സിറ്റി ഡിവൈന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ആന്റണി തേയ്ക്കാനത്ത് വചന സന്ദേശം നല്‍കി. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം നടന്നു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം മുഖ്യ ആകര്‍ഷണമായിരുന്നു. വേദപാഠ കുട്ടികള്‍ ഒരുക്കിയ സ്റ്റാള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.തുടര്‍ന്ന് നടത്തിയ സ്നേഹ വിരുന്ന് കൂട്ടായ്മയുടെ സന്തോഷം വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മരിച്ചവര്‍ക്കുവേണ്ടി പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടന്നു.അടുത്ത വര്‍ഷത്തെ തിരുനാള്‍ വെട്ടുപാറപ്പുറത്ത് കുടുംബാംഗങ്ങള്‍ ഏറ്റെടുത്തു.തിരുനാളിന് കൈക്കാരന്‍മാരായ സിറിയക്ക് ചാഴിക്കാട്ട്്, തോമസ് വെട്ടുപാറപ്പുറത്ത്, ബേബി മാക്കീല്‍, സെക്രട്ടറി മനോജ് ഒടിമുഴങ്ങയില്‍, പ്രസുദേന്തിമാരായ ബാബു കുളങ്ങര, സോണി കുളങ്ങര തുടര്‍ന്ന് വിവിധ കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.വികാരി ഫാ. പത്രോസ് ചമ്പക്കര എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എബി മണേലേല്‍ |
Knanaya News > America >