Knanaya News‎ > ‎America‎ > ‎

താമ്പാ തിരുഹൃദയ പള്ളിയില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി

posted Oct 17, 2012, 11:02 PM by knanaya news   [ updated Oct 18, 2012, 8:21 AM by Saju Kannampally ]
താമ്പാ: സേക്രഡ് ഹാര്‍ട്ട്  ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പ്രധാന തിരുനാളും വിശ്വാസ വര്‍ഷാചരണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ആയിരങ്ങള്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തി. പ്രധാനതിരുനാള്‍ ദിവസം രാവിലെ 10 നുള്ള കുര്‍ബാനയ്ക്ക് ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ആന്റണി തേയ്ക്കാനത്ത് ഏവര്‍ക്കും തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന പ്രദക്ഷിണം കൊടിതേരണങ്ങളാലും ചെണ്ടമേളങ്ങളാലും ഏറെ വര്‍ണ്ണാഭമായി. തുടര്‍ന്ന് പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും നടന്നു.



Comments