Knanaya News‎ > ‎Obituries‎ > ‎

ഫ്‌ളോറിഡ (താമ്പാ):തോമസ് നരിച്ചിറയില്‍

posted Jan 31, 2012, 9:47 AM by Saju Kannampally   [ updated Jan 31, 2012, 11:22 AM ]

ഫ്‌ളോറിഡ: കൈപ്പുഴ സ്വദേശി തോമസ് നരിച്ചിറയില്‍ (88) ഫ്‌ളോറിഡായിലെ താമ്പായില്‍ ജനുവരി 31 ന് നിര്യാതനായി. പുന്നത്തുറ വയലില്‍ കുടുംബാംഗമായ അന്നക്കുട്ടിയാണ് ഭാര്യ.
മക്കള്‍: ത്രേസ്യാക്കുട്ടി വെട്ടത്തുകണ്ടത്തില്‍ (ചിക്കാഗോ), മേരി ചെരിവുപറമ്പില്‍ (അറ്റ്‌ലാന്റാ), സെലിന്‍ കുശക്കുഴിയില്‍ (ചിക്കാഗോ), ലീല കാവില്‍ (താമ്പാ), വത്സ കുളത്തില്‍കരോട്ട് (ചിക്കാഗോ), റോസിലി കണ്ണച്ചാന്‍പറമ്പില്‍ (ചിക്കാഗോ), ലൂസി കണിയാലി (ചിക്കാഗോ). മരുമക്കള്‍: ജോര്‍ജ് വെട്ടത്തുകണ്ടത്തില്‍, പരേതനായ തോമസ് ചെരിവുപറമ്പില്‍,ജോസ് കുശക്കുഴിയില്‍, ജിമ്മി കാവില്‍, ലൂക്കോസ് കുളത്തില്‍കരോട്ട്, അലക്‌സ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് കണിയാലി.
 
ഫെബ്രുവരി 4 ന് ശനിയാഴ്ച താമ്പാ തിരുഹൃദയ ക്‌നാനായ കാത്തലിക് ദൈവാലയത്തില്‍ രാവിലെ 9 മണിമുതല്‍ 11.30 വരെ വെയ്ക്ക് നടത്തപ്പെടും. തുടര്‍ന്ന് ദിവ്യബലിക്കും മൃതസംസ്‌ക്കാര പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഹില്‍സ്‌ബോറോ ഗാര്‍ഡന്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.


Comments