Knanaya News‎ > ‎

Europe, Gulf & Oceana


Untitled Post

posted Oct 31, 2012, 10:05 PM by Anil Mattathikunnel   [ updated Oct 31, 2012, 10:05 PM ]
ബാസില്‍ഡണ്‍ ആന്റ് സൌത്തന്റ് യൂണിറ്റിന്റെ ഏഴാമത് വാര്‍ഷികം ആഘോഷിച്ചു

posted Oct 30, 2012, 4:09 AM by Knanaya Voice

തനിമയും ഒരുമയും വിളച്ചോതി യുകെകെസിഎയുടെ പ്രമുഖ യൂണിറ്റുകളില്‍ ഒന്നായ ബാസില്‍ഡണ്‍ ആന്റ് സൌത്തന്റ് യൂണിറ്റിന്റെ ഏഴാമത് വാര്‍ഷികം ശനിയാഴ്ച്ച ആഘോഷിച്ചു. ബാസില്‍ഡണിലെ ജയിംസ് ഹോണ്‍ബി സ്കൂളില്‍ വച്ച് ഫാ: ജോസഫിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ആഘോഷങ്ങള്‍.

വംശത്തില്‍ യഹൂദരേയും ആരാധനയില്‍ പൌരസ്ത്യരേയും സംസ്കാരത്തില്‍ ഭാരത സംസ്കാരത്തെയും സമന്വയിപ്പിക്കുന്ന വിശ്വാസ സംസ്കാരത്തിന്റെ ഉടമകള്‍ ആണ് ക്നാനായ സമുദായമെന്ന് യുകെകെസിഎ പ്രസിഡന്റ് ലേവി പടപ്പുരയ്ക്കല്‍ പ്രസ്താവിച്ചു. ബാസില്‍ഡണ്‍ ആന്റ് സൌത്തന്റ് യൂണിറ്റിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യം എന്നത് അര്‍ത്ഥമാക്കുന്നത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് നയിക്കുന്ന പരസ്പര പ്രോത്സാഹനവും അംഗീകാരവും ആണെന്ന വസ്തുത പുതിയ തലമുറയെ ബോധ്യപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിറ്റ് പ്രസിഡന്റ് സൈമണ്‍ തച്ചേരില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ക്നാനായ സമുദായത്തിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തര്‍ക്കിക്കാനാവില്ലെന്നും അഭിപ്രായങ്ങള്‍ പറയുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് സമുദായത്തിന്റെ ഒരുമയേയും കൂട്ടായ്മയേയും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നും യുകെകെസിഎ സെക്രട്ടറി മാത്യുകുട്ടി ആനകുത്തിക്കല്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് യൂണിറ്റ് സെക്രട്ടറി അനു ജോസഫ് ആസംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അലന്‍ സൈമണ്‍, അനുഷ അലക്സ്, സോനു സിജു എന്നിവര്‍ക്കുള്ള അച്ചീവ്മെന്റ് അവാര്‍ഡ് യുകെകെസിഎ സെക്രട്ടറി വിതരണം ചെയ്തു. പിന്നീട് ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് നടത്തപ്പെട്ടു. യോഗത്തില്‍ യുകെകെസിഎ സെക്രട്ടറി മാത്യു കുട്ടി ആനകുത്തിക്കല്‍ വിശിഷ്ടാതിഥിയായിരുന്നു.യൂണിറ്റിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടെയും കണ്ണിനും കാതിനും കുളിര്‍മയേകി. ക്നാനായ സമുദായത്തിന്റെ മാത്രം തനത് കലാരൂപമായ മാര്‍ഗ്ഗം കളി യൂണിറ്റിലെ യുവതികള്‍ അവതരിപ്പിച്ചത് കാണികളെ വിസ്മയഭരിതരാക്കി. കൂടാതെ കപ്പിള്‍ ഡാന്‍സും കുട്ടികളുടെ ഒപ്പനകളും സദസിന്റെ കൈയ്യടി നേടി.യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി ജിനീസ് ജോണി ഏവര്‍ക്കും നന്ദി പറഞ്ഞു.

മാര്‍ത്തോമ്മാ യോഗം ഉദ്ഘാടനവും നിയുക്ത കര്‍ദ്ദിനാളിന് സ്വീകരണവും

posted Oct 30, 2012, 2:45 AM by Knanaya Voice

റോം: റോമിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനി സമൂഹത്തിന്റെ കൂട്ടായ്മയായ മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തന വര്‍ഷോത്ഘാടനവും നിയുക്ത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാബയ്ക്ക് സ്വീകരണവും റോമിലെ വി. അന്തോണീസിന്റെ ബസലിക്കയില്‍ വച്ച് 28-10-2012 ന് ഉച്ചകഴിഞ്ഞ് 2.30 ന് നടന്നു. 3 ന് മലങ്കര റീത്തില്‍ അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിന് മാര്‍ത്തോമ്മാ യോഗം പ്രസിഡന്റ് ഫാ. ജോബി ഇടമുറിയില്‍ സി.എസ്.റ്റി. സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നിയുക്ത കര്‍ദ്ദിനാള്‍ ദീപം തെളിയിച്ച് മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തന വര്‍ഷോദ്ഘാടനം ചെയ്തു.

റോമിലെ ക്രൈസ്തവ സമൂഹത്തിന് നിസ്തുലസംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള ക്രൈസ്തവ പ്രവാസി സമൂഹത്തിന് ദിശാബോധം പകരുമെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തല്‍ നിയുക്ത കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിയുക്ത കര്‍ദ്ദിനാളിന് അനുമോദനങ്ങളും മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും നേര്‍ന്നുകൊണ്ട് സി.എം.ഐ. പ്രയര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ഐസക് അരിക്കപ്പള്ളില്‍ സി.എം.ഐ., എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും മാര്‍ത്തോമ്മാ യോഗം ജോ. സെക്രട്ടറി സി. ലിസ എഫ്.സി.സി. നന്ദി പറഞ്ഞു.

നോട്ടിഗ് ഹാം ബോയ്സ് ബാന്റ് സെറ്റിന് രൂപം നല്‍കുന്നു

posted Oct 25, 2012, 6:46 PM by Unknown user

ലണ്ടന്‍: യു.കെയിലെ പ്രമുഖ ചെണ്ടമേള ട്രൂപ്പായ നോട്ടിഗ് ഹാം ബോയ്സ് അടുത്ത വേനലില്‍ ബാന്റ്  സെറ്റിന് രൂപം നല്‍കുന്നു.നിരവധി കുട്ടികളെ കോര്‍ത്തിണക്കി  രൂപികരിക്കുന്ന ട്രൂപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. കുട്ടികളെ പരിശീലിപ്പിക്കാനായി ഇംഗ്ളീഷ് അധ്യാപകനെയും കണ്ടെത്തി കഴിഞ്ഞു. പുതിയ സംരഭത്തിന് മാതാപിതാക്കളില്‍ നിന്ന്  മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .കഴിഞ്ഞ ദിവസം ഏഷ്യനെറ്റിന്റെ പരിപാടിക്കായി എത്തിയ മെഗാസ്റ്റാര്‍  മമ്മൂട്ടിയെ സ്വീകരിക്കാന്‍ നോട്ടിഗ് ഹാം ബോയ്സ് ചെണ്ടമേള ട്രൂപ്പിന് അവസരം ലഭിച്ചത് ഒരു അംഗീകാരമായി ട്രൂപ്പ് അംഗങ്ങള്‍ കരുതുന്നു. ഇതിന് അവസരം ഒരുക്കിയ ഏഷ്യനെറ്റിന്റെ ശ്രീകുമാറിന് നോട്ടിഗ് ഹാം ബോയ്സ് നന്ദി അറിയിച്ചു. 
ബിഷപ്പ് ജോര്‍ജ് പള്ളിപറമ്പിലിന് ഓസ്ട്രിയന്‍ ക്നാനായക്കാരുടെ സ്വീകരണം

posted Oct 23, 2012, 9:14 PM by Unknown user

വിയന്ന: അരുണാചല്‍ പ്രദേശിലെ  മ്യാവു രൂപതയുടെ ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപറമ്പില്‍ എസ് ഡി ബിയ്ക്ക് ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി (എ കെ സി സി) ഉജ്ജല സ്വീകരണം നല്‍കി. ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി യുറോപ്പ് സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ബിഷപ്പ് ഓസ്ട്രിയയില്‍ എത്തിയത്. കോട്ടയം അതിരൂപതയുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ബിഷപ്പ് പള്ളിപറമ്പില്‍ ഓസ്ട്രിയയിലെത്തിയിരുന്നു. 

എ കെ സി സിയുടെ ക്ഷണം സ്വീകരിച്ച് വിയന്നയിലെത്തിയ ബിഷപ്പിനെ അംഗങ്ങള്‍ ഹാര്‍ദ്ദമായ സ്വീകരണം ഒരുക്കിയിരുന്നു. ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ വികാരി ഫാ. തോമസ്‌ താണ്ടപ്പിള്ളിയും ബിഷപ്പും സംയുക്തമായി മിഷന്‍ ഞായറാഴ്ചയിലെ ദിവ്യബലി അര്‍പ്പിച്ചു. സ്റ്റ്ട്‌ലൌ പള്ളി ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ എ കെ സി സി പ്രസിഡന്റ്‌ ജിമ്മി കോയിതറ സ്വാഗതം ആശംസിച്ചു. 

മ്യാവു രൂപതയെക്കുറിച്ചും രൂപതാധ്യക്ഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും നോര്‍ത്ത് ഈസ്റ്റിലെ സാഹചര്യങ്ങളെപ്പറ്റിയും ബിഷപ്പ് പള്ളിപറമ്പില്‍ സംസാരിച്ചു. മ്യാവു മിഷനെപ്പറ്റിയും സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും എ കെ സി സിയുടെ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്  ബിഷപ്പ് മറുപടി നല്‍കി. 

ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെക്രട്ടറി ജെസിന്‍ തോമസ്‌ മണ്ണാറുമറ്റത്തില്‍ നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു.                                                                                                                                                                 ജെസിന്‍ തോമസ്‌ 


കെ.കെ.സി.എ. യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന പിക്നിക്

posted Oct 22, 2012, 4:12 AM by Knanaya Voice

കുവൈറ്റ്: കുവൈറ്റിലെ ക്നാനായ സഭാംഗങ്ങളായ കുട്ടികള്‍ക്ക് ഒത്തുചേരുന്നതിനും, പരസ്പര ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും വിനോദത്തിനുംവേണ്ടി കെ.കെ.സി.എല്‍. (കുവൈറ്റ് ക്നാനായ ചില്‍ഡ്രന്‍സ് ലീഗ്) ഒക്ടോബര്‍ 25-ന് അബ്ദലിയിലേയ്ക്ക് മൂന്നാം ക്ളാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു.

കുടതല്‍ വിവരങ്ങള്‍ക്കായി ഏരിയാ കമ്മറ്റി അംഗങ്ങളെയോ, കെ.കെ.സി.എല്‍. കണ്‍വീനര്‍ ജോണി എളുമ്പാശ്ശേരിയുമായോ ബന്ധപ്പെടുക. (65914739)

യു.കെ.കെ.സി. വൈ.എല്‍ യുവജനോത്സവം: മരിയ തങ്കച്ചന്‍ കലാതിലകം, പ്രിന്‍സ് ഉതുപ്പ് പ്രതിഭ

posted Oct 21, 2012, 10:16 PM by Unknown user   [ updated Oct 23, 2012, 9:07 AM ]

മാഞ്ചസ്റ്റര്‍:  യു.കെ.കെ.സി.വൈ.എല്ലിന്റെ പ്രഥമ യുവജനോത്സവം പ്രൌഡഗംഭീരമായി. 25 യൂണിറ്റുകളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവരാണ് മാഞ്ചസ്റ്ററില്‍ മാറ്റുരച്ചത്. യുവജനങ്ങളുടെ ഒരുമയും പാരമ്പര്യവും അവബോധവും സൌഹ്യദവും കലാവാസനകളും വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തിയ കലോത്സവം' വിക്ടറി ബിയോണ്ട് ദി വിന്നര്‍ 'എന്ന സ്ലൈഡ് ഷോ യോടെയാണ് തുടങ്ങിയത്. യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ ചാപ്ളിയന്‍ ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.വിജയിക്കപ്പുറമുള്ള വിജയം കണ്ടെത്തലാണ് യുവജനോത്സവത്തിന്റെ ലക്ഷ്യമെന്ന് ഫാ. സജി പറഞ്ഞു. സ്വവംശവിവാഹവും ക്നാനായ സമുദായവും എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരം കാണികളില്‍ ആവേശം ഉണര്‍ത്തി. യു.കെ.കെ.സി.എ വൈസ്പ്രസിഡന്റ് ജിജോ മാധവപ്പള്ളി, ട്രഷറര്‍ സാജന്‍ പടിക്കമ്യാലില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് സുബിന്‍ ഫിലിപ്പ് മഞ്ഞാങ്കല്‍, സെക്രട്ടറി ദീപ് സൈമണ്‍, വൈസ്പ്രസിഡന്റ് പ്രതീഷ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ഷൈനോ തോമസ് , നാഷണല്‍ ഡയറക്ടേഴ്സ് സാബു കുര്യാക്കോസ്, ഷെറി ബേബി എന്നിവര്‍ നേതൃത്വം നല്‍കി. യുവജനോത്സവത്തില്‍ ലീഡ്സ് യൂണിറ്റിലെ മരിയ തങ്കച്ചന്‍ കലാതിലകവും മാഞ്ചസ്റ്ററിലെ പ്രിന്‍സ് ഉതുപ്പ് പ്രതിഭയുമായി. കൂടുതല്‍ പോയിന്റ് ന്യൂകാസില്‍ യൂണിറ്റ് നേടി.കലാതിലകമായ മരിയ തങ്കച്ചന്‍ ക്നാനായ  അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തങ്കച്ചന്‍ ചാണയ്ക്കല്‍-ആന്‍സി ദമ്പതികളുടെ മകളാണ്.മാഞ്ചസ്റ്റര്‍ സെന്റ് മോണിക്കാസില്‍ ജി.സി.എസ്.ഇ വിദ്യാര്‍ഥിനിയാണ്.കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സ്പോര്‍ട്സ് ഡേയിലും ചാമ്പ്യനായിരുന്നു. പ്രസംഗം, സിംഗിള്‍ ഡാന്‍സ്, ഫ്രാന്‍സി ഡ്രസ്, എന്നിവയില്‍ സമ്മാനങ്ങള്‍ 

നേടിയാണ് കലാതിലകമായത്.ഏഷ്യനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ്, യുക്മ കലോത്സവം എന്നവയിലെല്ലാം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മരിയ പുതു തലമുറയിലെ ശ്രദ്ധേയായ കലാകാരിയാണ്.ന്യൂകാസില്‍ യൂണിറ്റ് പുരാതനപാട്ട്, ഗ്രൂപ്പ് ഡാന്‍സ് , പ്രസംഗം, നടവിളി എന്നിവയില്‍ ഒന്നാം സ്ഥാനവും സിംഗിള്‍ സോംഗില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഏറ്റവും കുടുതല്‍ പോയിന്‍്റ നേടിയത്. യു.കെ.കെ.സി.വൈ.എല്‍ വൈസ്പ്രസിഡന്റ് ജിജോ മാധവപ്പള്ളില്‍,  യൂണിറ്റ് പ്രസിഡന്റ് ഷെമില്‍കണിയാര്‍കുഴിയില്‍  എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഇരുപതില്‍ പരം കുടുംബങ്ങള്‍ക്ക് ഈ വിജയം സ്വപ്ന സാക്ഷാത്കാരമായിരുന്നു. കെ.സി.വൈ.എല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ അന്‍ചകുന്നത്ത് നന്ദി പറഞ്ഞു.സ്റ്റീഫന്റെയും ജെസി സ്റ്റീഫന്റെയും മാസങ്ങളായുള്ള പരിശീലനവും കൂട്ടായ്മയുമാണ് ഈ വിജയത്തിന് പിന്നില്‍.

                                                                                                                                                                                ജിജോ മാധവപ്പള്ളില്‍

യു.കെ.കെ.സി.എ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സമ്മാനങ്ങള്‍പ്രഖ്യാപിച്ചു

posted Oct 21, 2012, 12:16 AM by Unknown user

നവംബര്‍ 17ന് നനിട്ടണില്‍ നടക്കുന്ന ഒന്നാമത് ഓള്‍ യു.കെ ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം അശ്വിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നല്‍കുന്ന 201പൌണ്ടും എം.കെ ജോസഫ് മാധവപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയുമാണ് .രണ്ടാം സമ്മാനം മൂണ്‍ കിച്ചന്‍ ആന്‍ഡ് ബെഡ്റൂം നല്‍കുന്ന 151 പൌണ്ടും എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സമ്മാനം സെന്റ് മേരീസ് എംപ്ലോയിമെന്റ് കണ്‍സള്‍ട്ടന്‍സി നല്‍കുന്ന 101പൌണ്ടുമാണ്. ബ്രിമിംഗ്ഹാം യൂണിറ്റ് നല്‍കുന്ന 51 പൌണ്ടാണ് നാലാം സമ്മാനം.ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന  49 യൂണിറ്റിലെ എല്ലാ ടീം അംഗങ്ങള്‍ക്കും ബിജു ചാക്കോ മൂശാരിപ്പറമ്പില്‍ (ഹമ്പര്‍ സൈഡ് യൂണിറ്റ്)നല്‍കുന്ന മെഡലുകളും നല്‍കും. രാവിലെ 10.30മുതല്‍ രാത്രി 8 വരെയാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റ് ഒരു മഹാ വിജയമാക്കാന്‍ ഭാരവാഹികളായ ലേവി പടപ്പുരയ്ക്കല്‍, മാത്യുക്കുട്ടി ആനകുത്തിക്കല്‍,സാജന്‍ പടിക്കമ്യാലില്‍, ജിജോ മാധവപ്പള്ളില്‍, തങ്കച്ചന്‍ കനകാലയം, ജോബി ഐത്തിയില്‍,  വിനോദ് മാണി, സ്റ്റബി ചെറിയാക്കല്‍ എന്നിവരൊടൊപ്പം ടൂര്‍ണമെന്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജി ഉറമ്പേല്‍, ബാബു തോട്ടം, ബിനായി മാത്യു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ആരംഭിച്ചു കഴിഞ്ഞു.
                                                                                                                                                            മാത്യുക്കുട്ടി ആനകുത്തിക്കല്‍

മിഡില്‍സ് ബ്രോ ക്നാനായ യാക്കോബായ ഇടവകയില്‍ കുര്‍ബാന 27-ന്

posted Oct 19, 2012, 10:30 PM by Knanaya Voice

മിഡില്‍സ് ബ്രോ: സെന്റ് മേരീസ് ക്നാനായ ഇടവകയില്‍ 27 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഫാ. സജി എബ്രാഹം വി. കുര്‍ബാന അര്‍പ്പിക്കുന്നു. 1 മണിക്ക് പ്രാര്‍ത്ഥനയും 1.30 ന് വി.കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് പരുമല മോര്‍ ഗ്രിഗോറിയോസിനോടുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥനയും നടത്തുന്നു. മിഡില്‍സ് ബ്രോയിലും പരിസരപ്രദേശങ്ങളിലുമള്ള എല്ലാ വിശ്വാസികളെയും വി. കുര്‍ബാനയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address
St. BARNABAS CHURCH
MIDDLESBROUGH
TS 5 6 TR

സാബു പുന്നൂസ് : 01642822716
ജിമ്മി : 01642290004

സാബു പുന്നൂസ്

എംകെസിഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസം. 15ന്

posted Oct 16, 2012, 10:39 PM by Knanaya Voice   [ updated Oct 16, 2012, 10:42 PM ]

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ (MKCA) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 15ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ആഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സാന്താക്ളോസിന് സ്വീകരണവും പൊതുസമ്മേളനവും നടക്കും.

അസോസിയേഷന്‍ പ്രസിഡന്റ് ജിഷു ജോണ്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. മുതിര്‍ന്നവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാം പരിപാടിയുടെ മുഖ്യആകര്‍ഷണമാകും. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ക്രിസ്മത് പുതുവത്സര ആഘോഷങ്ങളിലേക്ക് ഏവരെയും സെക്രട്ടറി സാജന്‍ചാക്കോ സ്വാഗതം ചെയ്തു.

1-10 of 438