അല്‍ -ഐനില്‍ ക്നാനായമക്കള്‍ ഓണം ആഘോഷിച്ചു

posted Oct 2, 2012, 10:39 PM by Unknown user   [ updated Oct 3, 2012, 8:26 PM ]
അല്‍ -ഐന്‍: അല്‍ -ഐന്‍ ക്നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. സലാല പള്ളി വികാരി ഫാ.ബിജോ കുടിലില്‍ മുഖ്യതിഥിയായിരുന്നു.യൂണിറ്റ് പ്രസിഡന്റ് ജിനോ മാത്യു കവലയ്ക്കല്‍ അധ്യക്ഷതവഹിച്ചു.എബി കുര്യാക്കോസ് ചാഴിക്കാട്ട് സ്വാഗതം പറഞ്ഞു.   അമേരിക്കയിലേക്ക് പോകുന്ന അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് തോമസ് സ്റ്റീഫന്‍ -ലിസി പറയമറ്റം ദമ്പതികള്‍ക്ക് യോഗത്തില്‍ യാത്രയയപ്പും ഉപഹാരവും നല്‍കി.ജോര്‍ജ് പൂത്യക്കയില്‍ നന്ദി പറഞ്ഞു. ജിനോ കവലയ്ക്കല്‍, എബി ചാഴിക്കാട്ട്, ജോയിന്റ് സെക്രട്ടറി സൈജു കുഴിംപറമ്പില്‍, ബിനോയി പുതിയകുന്നേല്‍, ജോര്‍ജ് പൂതൃക്കയില്‍, വിന്‍സന്റ് കിഴക്കനാടിയില്‍ എന്നിവര്‍ നേത്യത്വം നല്‍കി.ലൂക്കോസ് കിഴക്കനാടിയില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മത്സരങ്ങള്‍ നടത്തി. പുരാതന പാട്ടു മത്സരത്തില്‍ ജോബി കൂവക്കാട്ടില്‍ ഒന്നാംസ്ഥാനവും  സൈജു കുഴിംപറമ്പില്‍ രണ്ടാംസ്ഥാനവും നേടി. ഓണ സദ്യയും നടത്തി.നടവിളി മത്സരം ഏറെ ആകര്‍ഷിച്ചു.


                                                                                                                                                                        ജോര്‍ജ് പൂതൃക്കയില്‍

Comments