ഡോ. ഫിലിപ്പ് ജോസഫ് കടുതോടിക്ക് പാക്കിസ്ഥാനില്‍ അംഗീകാരം

posted Oct 5, 2012, 7:08 PM by Unknown user
കറാച്ചി:ക്നാനായക്കാരനായ വിദ്യാഭ്യാസ വിചിക്ഷണന്‍ ഡോ. ഫിലിച്ച് ജോസഫ് കടുതോടിയുടെ 'ഗാന്ധിയന്‍ ആശയങ്ങളില്‍ ഊന്നിയുള്ള വിദ്യാഭ്യാസ മുന്നേറ്റം' (mahatma gandhi's concept of educational leadership) എന്ന പ്രബന്ധം പാക്കിസ്ഥാനില്‍ നിന്ന് പ്രസിദ്ധികരിച്ചു.ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് ബിസനസ് മാനേജ് മെന്റ് സ്റ്റഡീസിലാണ് പ്രസിദ്ധികരിച്ചത്.2011നവംബറില്‍ കുലാലംപൂരില്‍ നടന്ന സമ്മേളനത്തില്‍ എഡ്യൂക്കേണല്‍ ആന്‍ഡ് മാനേജ്മെന്റ് ഏഷ്യ -പസഫിക്ക് അവാര്‍ഡ് പ്രസ്തുത പ്രബന്ധത്തിന് ലഭിച്ചിരുന്നു.ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നു വെന്നതിന് തെളിവാണിത്. പപ്പുവാ ന്യൂഗനിയായിലെ യൂണിവേഴ്സിറ്റി ഓഫ് ഗോരക്കയില്‍ സീനിയര്‍ ഫാക്കല്‍റ്റി മെംബറാണ് കിടങ്ങൂര്‍ കടുതോടില്‍ കുടുംബാംഗമായ ഫിലിപ്പ് ജോസഫ്.ബെസ്ലിം, മോസ്കോ, മൌറീഷ്യസ്, കുലാലംപൂര്‍, നെയ്റോബി എന്നിവിടങ്ങളില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന ജേര്‍ണലുകളില്‍ ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
Comments