എംകെസിഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസം. 15ന്

posted Oct 16, 2012, 10:39 PM by Knanaya Voice   [ updated Oct 16, 2012, 10:42 PM ]
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ (MKCA) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 15ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ആഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സാന്താക്ളോസിന് സ്വീകരണവും പൊതുസമ്മേളനവും നടക്കും.

അസോസിയേഷന്‍ പ്രസിഡന്റ് ജിഷു ജോണ്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. മുതിര്‍ന്നവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാം പരിപാടിയുടെ മുഖ്യആകര്‍ഷണമാകും. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ക്രിസ്മത് പുതുവത്സര ആഘോഷങ്ങളിലേക്ക് ഏവരെയും സെക്രട്ടറി സാജന്‍ചാക്കോ സ്വാഗതം ചെയ്തു.
Comments