ക്‌നാനായ യൂത്ത്‌ ഫെസ്റ്റ്‌ 2012 മാഞ്ചസ്റ്ററില്‍ ; ഒരുക്കങ്ങളായി

posted Sep 30, 2012, 9:09 PM by Unknown user
മാഞ്ചസ്റ്റര്‍: യു.കെയിലെ പ്രഥമ ക്‌നാനായ യുവജന കലാമേളയ്‌ക്ക്‌ ഒക്ടോബര്‍ 20 ന്‌ മാഞ്ചസ്‌റ്ററില്‍ തിരി തെളിയും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ക്‌നാനായ സമുദായത്തെ ഒരു കുടുംബമായി കണ്ട്‌ ക്‌നാനായ യുവജനങ്ങളെ തനിമയിലും, ഒരുമയിലും, വിശ്വാസ നിറവിലും വളര്‍ത്തി ക്‌നാനായ പാരമ്പര്യം നിലനിറുത്തുവാനും അങ്ങനെ തനിമയില്‍ ഒരു ജനത എന്നത്‌ അന്വര്‍ഥമാക്കുവാനും ലക്ഷ്യമിട്ടാണ്‌ യു.കെ.കെ.സി.വൈ.എല്‍ കലാമേള ഒരുക്കുന്നത്‌.

യു.കെ.കെ.സി.വൈ.എല്‍ – ന്റ്‌ ഇരുപത്തഞ്ചോളം യൂണിറ്റുകളില്‍ നിന്നും വിവിധ മത്സരങ്ങളില്‍ വിജയിച്ച നൂറുകണക്കനു ക്‌നാനായ പ്രതിഭകളിള്‍ മാഞ്ചസ്റ്ററില്‍ മാറ്റുരയ്‌ക്കാനെത്തും. പുരാതനപ്പാട്ട്‌, നടവിളി, മാര്‍ഗംകളി, പ്രച്ഛന്ന വേഷം, സിംഗിള്‍ ഡാന്‍സ്‌, സിംഗിള്‍ സോംഗ്‌, ഗ്രൂപ്പ്‌ ഡാന്‍സ്‌, പ്രസംഗം എന്നിവയിലാണ്‌ പ്രധാനമായും മത്സരം നടക്കുന്നത്‌.

സ്വവംശ വിവാഹവും ക്‌നാനായ സമുദായവും എന്നതാണ്‌ പ്രസംഗത്തിനുള്ള വിഷയം. യു.കെ.കെ.സി.വൈ.എല്‍ കേന്ദ്ര ഭാരവാഹികളും, യൂണിറ്റ്‌ ഭാരാവഹികളും കലാമേള വന്‍വിജയമാക്കുന്നതിന്‌ അണിയറയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കലാതിലകം, കലാപ്രതിഭ, മികച്ച യൂണിറ്റ്‌ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുവാന്‍ യൂണിറ്റുകളില്‍ വലിയ ഒരുക്കങ്ങളാണ്‌ നടത്തുന്നത്‌. യു.കെയിലെ വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വരുന്ന യുവജനങ്ങള്‍ക്ക്‌ ക്‌നാനായ പാരമ്പര്യവും, സംസ്‌കാരം മനസിലാക്കി കൊടുക്കുവാനും, അവരില്‍ ഒളിഞ്ഞു കിടക്കുന്ന കലാവാസനകള്‍ പരിപോഷിപ്പിക്കുവാനുമുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ യു.കെ.കെ.സി.വൈ.എല്‍ ഭരാവാഹികള്‍ അഭ്യര്‍ഥിച്ചു.
                                                                                                                                                    സുബിന്‍ ഫിലിപ്പ്‌ മഞ്ഞാങ്കല്‍

Comments