കെ.സി.സി യു.എ.ഇ സംഗമം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

posted Oct 7, 2012, 9:03 PM by Unknown user   [ updated Oct 7, 2012, 9:04 PM ]
അബുദാബി: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് യു.എ.ഇ വാര്‍ഷികം^2012 ന്റെ ഒരുക്കള്‍ പുര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം അല്‍^ഐനില്‍ ജോര്‍ജ് പൂതൃക്കയിലിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നു. പ്രസിഡന്റ് ജോര്‍ജ് മാത്യു മാറികവീട്ടില്‍ അധ്യക്ഷത വഹിച്ചു. 2012 ഡിസംബര്‍ രണ്ടിനാണ് സംഗമം നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനത്തില്‍ സംബന്ധിക്കും. അബുദാബി  യൂണിറ്റ ്പ്രസിഡന്റ് ഏബ്രാഹം രാജു ഓരില്‍ നിന്ന് ടിക്കറ്റ് സ്വീകരിച്ച്  ജോര്‍ജ് മാത്യു മാറിക വീട്ടില്‍ ഉദ്ഘാടനം ചെയ്തൂ. അബുദാബി യൂണിറ്റിനാണ് ഇക്കുറി സമ്മേളന നടത്തിപ്പ്. അബുദാബിയിലെ ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.
                                                                                                                                                            ജോര്‍ജ് മാത്യു മാറിക വീട്ടില്‍
Comments