മാര്‍ത്തോമ്മാ യോഗം ഉദ്ഘാടനവും നിയുക്ത കര്‍ദ്ദിനാളിന് സ്വീകരണവും

posted Oct 30, 2012, 2:45 AM by Knanaya Voice
റോം: റോമിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനി സമൂഹത്തിന്റെ കൂട്ടായ്മയായ മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തന വര്‍ഷോത്ഘാടനവും നിയുക്ത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാബയ്ക്ക് സ്വീകരണവും റോമിലെ വി. അന്തോണീസിന്റെ ബസലിക്കയില്‍ വച്ച് 28-10-2012 ന് ഉച്ചകഴിഞ്ഞ് 2.30 ന് നടന്നു. 3 ന് മലങ്കര റീത്തില്‍ അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിന് മാര്‍ത്തോമ്മാ യോഗം പ്രസിഡന്റ് ഫാ. ജോബി ഇടമുറിയില്‍ സി.എസ്.റ്റി. സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നിയുക്ത കര്‍ദ്ദിനാള്‍ ദീപം തെളിയിച്ച് മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തന വര്‍ഷോദ്ഘാടനം ചെയ്തു.

റോമിലെ ക്രൈസ്തവ സമൂഹത്തിന് നിസ്തുലസംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള ക്രൈസ്തവ പ്രവാസി സമൂഹത്തിന് ദിശാബോധം പകരുമെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തല്‍ നിയുക്ത കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിയുക്ത കര്‍ദ്ദിനാളിന് അനുമോദനങ്ങളും മാര്‍ത്തോമ്മാ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും നേര്‍ന്നുകൊണ്ട് സി.എം.ഐ. പ്രയര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ഐസക് അരിക്കപ്പള്ളില്‍ സി.എം.ഐ., എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും മാര്‍ത്തോമ്മാ യോഗം ജോ. സെക്രട്ടറി സി. ലിസ എഫ്.സി.സി. നന്ദി പറഞ്ഞു.
Comments