റോമില്‍ ക്നാനായ വൈദീക, സിസ്റ്റേഴ്സ്, ബ്രദേഴ്സ് സംഗമം നടത്തി

posted Oct 14, 2012, 2:47 AM by Unknown user   [ updated Oct 15, 2012, 8:21 AM by Cijoy Parappallil ]
റോമിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന ക്നാനായ വൈദീകര്‍, ബ്രദേഴ്സ്, സിസ്റ്റേഴ്സ് എന്നിവരുടെ സംഗമം ബ്രദേഴ്‌സ്‌ ഓഫ്‌ സെന്റ്‌ ജോണ്‍ ഓഫ്‌ ഗോഡിന്റെ ജനറലേറ്റില്‍ സംഘടിപ്പിച്ചു. ഈ കോണ്‍ഗ്രിഗേഷനിന്റെ ജനറല്‍ കൗണ്‍സിലറായി റോമില്‍ സേവനം ചെയ്യുന്ന, മറ്റക്കര ഇടവകാംഗം ബ്രദര്‍ വിന്‍സന്റ്‌ കൊച്ചാംകുന്നേലാണ്‌ സംഗമത്തിന്‌ ആതിഥേയത്വം വഹിച്ചത്‌. നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഏബ്രാഹം വിരുത്തിക്കുളങ്ങര, സെന്റ്ജോസഫ് സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.

 ഫാ.മാത്യൂ ജോണ്‍


Comments