ഉഴവൂര്‍ വെള്ളച്ചാലില്‍ ജൊവീന ടോമി യു.കെയില്‍ അന്തരിച്ചു

posted Sep 29, 2012, 8:27 AM by Saju Kannampally   [ updated Sep 30, 2012, 9:07 PM by Unknown user ]
യുകെയിലെ വൂസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ഉഴവൂര്‍ ഇടവകാംഗം ജൊവീന ടോമി അന്തരിച്ചു. 46 വയസായിരുന്ന ജോവീന കാന്‍സര്‍ ബാധിച്ചു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.ഉഴവൂര്‍ വെള്ളച്ചാലില്‍ ടോമി ചുമ്മാറിന്റെ ഭാര്യയാണ് . 14 വയസുള്ള ജെയ്മിയും 12 വയസുള്ള ആഷ്ബിയുമാണ് മക്കള്‍. ഇരുവരും വിദ്യാര്‍ഥികളാണ്.ഉഴവൂര്‍ കുളക്കാട്ട് തോമസ് - മേരി ദമ്പതികളുടെ മകളാണ് ജോവീന. മൃതദേഹം വൂസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ .റെഡ്ഹില്‍ നഴ്‌സിംഗ് ഹോമില്‍ സ്റ്റാഫ് നഴ്‌സായിരുന്നു .2005ലാണ് ഇവര്‍ യുകെയില്‍ എത്തിയത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ജൊവീന ചികിത്സയിലായിരുന്നു.ജോവീനയുടെ നിര്യാണത്തില്‍ യു.കെ.കെ.സി സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.
Comments