യു.കെ.കെ.സി.എ വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കുന്നു

posted Sep 28, 2012, 6:48 PM by Unknown user
ലണ്ടന്‍: യു.കെ.കെ.സി.എ ആഭിമുഖ്യത്തില്‍ 2011 -2012 ല്‍ ജി.സി.എസ്.ഇക്കും എ ലെവലിനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ക്നാനായ വിദ്യാര്‍ഥികളെ ഒക്ടോബര്‍ ആറിന് നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ വച്ച് ആദരിക്കും. വിദ്യാഭ്യാസ മേഖലക്ക് പ്രോത്സാഹനം നല്‍കുന്ന വിവിധ കര്‍മ്മ പദ്ധതികളുടെ ആദ്യ സംരംഭമാണ്  ഈ അവാര്‍ഡ് ദാനം. കലാ , കായിക, സാമൂഹ്യ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തുന്നതിന് വരും മാസങ്ങളില്‍ വിവിധ പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് യ.കെ.കെ.സി. എ ഭാരവാഹികള്‍ അറിയിച്ചു. കവന്‍ന്‍ട്രയിലെ ഷെല്‍ട്ടന്‍ വില്ലേജ് ഹാളില്‍ രാവിലെ 10.30 ന് യോഗം ആരംഭിക്കും.
                                                                                                                                                            മാത്യുകുട്ടി ആനകുത്തിക്കല്‍
Comments