യു.കെ.കെ.സി.എ.യുടെ ഒന്നാമത് ഓള്‍ യു. കെ. ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നവം. 17 ന്

posted Oct 9, 2012, 9:55 PM by knanaya news   [ updated Oct 9, 2012, 9:56 PM ]
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു.കെ.കെ.സി.എ. യുടെ ഒന്നാമത്സ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 17 ന് രാവിലെ 10 മുതല്‍ രാത്രി 8 വരെ നനീട്ടണിലെ ഈറ്റോണ്‍ സ്പോര്‍ട്സ് സെന്ററില്‍ വച്ച് നടത്തുന്നു. മത്സരം കാണുവാനും ആസ്വദിക്കുവാനും ഗാലറി സംവിധാനത്തോടെയുള്ള ഈറ്റോണ്‍ സ്പോര്‍ട്സ് സെന്‍ട്രല്‍ യു.കെ.കെ.സി.എ. യുടെ കീഴിലുള്ള 49 യൂണിറ്റുകളില്‍നിന്നും ഉള്ള ടീമംഗങ്ങള്‍ പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 20-ന് മുമ്പ് തങ്ങളുടെ യൂണിറ്റ് പ്രസിഡന്റോ, സെക്രട്ടറിയോ വഴി യു.കെ.കെ.സി. സെന്‍ട്രല്‍ കമ്മറ്റിയില്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും ഉണ്ടായിരിക്കും. യു.കെ.കെ.സി.എ. യുടെ ചരിത്രത്തിലെ ആദ്യത്തെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കുവാന്‍ ലെവി പടപ്പുരയ്ക്കല്‍, മാത്തുക്കുട്ടി ആനരുത്തിക്കല്‍, സാജന്‍ പടിക്കമ്യാലില്‍, ജിജോ മാധവപ്പള്ളി, തങ്കച്ചന്‍ കനകാലയം, ജോബി ഐത്തില്‍, സ്റ്റബി ചെറിയാക്കല്‍, വിനോദ് മാണി എന്നിവരോടൊപ്പം നാഷണല്‍ കൌണ്‍സില്‍നിന്നും ബാഡ്മിന്റണ്‍ കമ്മറ്റിയിലേയ്ക്ക് തെരഞ്ഞെടുത്ത ബാബു തോട്ടം, ബിജി ഉറുമ്പേല്‍, ബിനോയി മാത്യു തയ്യില്‍ എന്നിവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു.
Comments