യു.കെ.കെ.സി. വൈ.എല്‍ യുവജനോത്സവം: മരിയ തങ്കച്ചന്‍ കലാതിലകം, പ്രിന്‍സ് ഉതുപ്പ് പ്രതിഭ

posted Oct 21, 2012, 10:16 PM by Unknown user   [ updated Oct 23, 2012, 9:07 AM ]
മാഞ്ചസ്റ്റര്‍:  യു.കെ.കെ.സി.വൈ.എല്ലിന്റെ പ്രഥമ യുവജനോത്സവം പ്രൌഡഗംഭീരമായി. 25 യൂണിറ്റുകളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവരാണ് മാഞ്ചസ്റ്ററില്‍ മാറ്റുരച്ചത്. യുവജനങ്ങളുടെ ഒരുമയും പാരമ്പര്യവും അവബോധവും സൌഹ്യദവും കലാവാസനകളും വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തിയ കലോത്സവം' വിക്ടറി ബിയോണ്ട് ദി വിന്നര്‍ 'എന്ന സ്ലൈഡ് ഷോ യോടെയാണ് തുടങ്ങിയത്. യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ ചാപ്ളിയന്‍ ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.വിജയിക്കപ്പുറമുള്ള വിജയം കണ്ടെത്തലാണ് യുവജനോത്സവത്തിന്റെ ലക്ഷ്യമെന്ന് ഫാ. സജി പറഞ്ഞു. സ്വവംശവിവാഹവും ക്നാനായ സമുദായവും എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരം കാണികളില്‍ ആവേശം ഉണര്‍ത്തി. യു.കെ.കെ.സി.എ വൈസ്പ്രസിഡന്റ് ജിജോ മാധവപ്പള്ളി, ട്രഷറര്‍ സാജന്‍ പടിക്കമ്യാലില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് സുബിന്‍ ഫിലിപ്പ് മഞ്ഞാങ്കല്‍, സെക്രട്ടറി ദീപ് സൈമണ്‍, വൈസ്പ്രസിഡന്റ് പ്രതീഷ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ഷൈനോ തോമസ് , നാഷണല്‍ ഡയറക്ടേഴ്സ് സാബു കുര്യാക്കോസ്, ഷെറി ബേബി എന്നിവര്‍ നേതൃത്വം നല്‍കി. യുവജനോത്സവത്തില്‍ ലീഡ്സ് യൂണിറ്റിലെ മരിയ തങ്കച്ചന്‍ കലാതിലകവും മാഞ്ചസ്റ്ററിലെ പ്രിന്‍സ് ഉതുപ്പ് പ്രതിഭയുമായി. കൂടുതല്‍ പോയിന്റ് ന്യൂകാസില്‍ യൂണിറ്റ് നേടി.കലാതിലകമായ മരിയ തങ്കച്ചന്‍ ക്നാനായ  അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തങ്കച്ചന്‍ ചാണയ്ക്കല്‍-ആന്‍സി ദമ്പതികളുടെ മകളാണ്.മാഞ്ചസ്റ്റര്‍ സെന്റ് മോണിക്കാസില്‍ ജി.സി.എസ്.ഇ വിദ്യാര്‍ഥിനിയാണ്.കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സ്പോര്‍ട്സ് ഡേയിലും ചാമ്പ്യനായിരുന്നു. പ്രസംഗം, സിംഗിള്‍ ഡാന്‍സ്, ഫ്രാന്‍സി ഡ്രസ്, എന്നിവയില്‍ സമ്മാനങ്ങള്‍ 

നേടിയാണ് കലാതിലകമായത്.ഏഷ്യനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ്, യുക്മ കലോത്സവം എന്നവയിലെല്ലാം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മരിയ പുതു തലമുറയിലെ ശ്രദ്ധേയായ കലാകാരിയാണ്.ന്യൂകാസില്‍ യൂണിറ്റ് പുരാതനപാട്ട്, ഗ്രൂപ്പ് ഡാന്‍സ് , പ്രസംഗം, നടവിളി എന്നിവയില്‍ ഒന്നാം സ്ഥാനവും സിംഗിള്‍ സോംഗില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഏറ്റവും കുടുതല്‍ പോയിന്‍്റ നേടിയത്. യു.കെ.കെ.സി.വൈ.എല്‍ വൈസ്പ്രസിഡന്റ് ജിജോ മാധവപ്പള്ളില്‍,  യൂണിറ്റ് പ്രസിഡന്റ് ഷെമില്‍കണിയാര്‍കുഴിയില്‍  എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഇരുപതില്‍ പരം കുടുംബങ്ങള്‍ക്ക് ഈ വിജയം സ്വപ്ന സാക്ഷാത്കാരമായിരുന്നു. കെ.സി.വൈ.എല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ അന്‍ചകുന്നത്ത് നന്ദി പറഞ്ഞു.സ്റ്റീഫന്റെയും ജെസി സ്റ്റീഫന്റെയും മാസങ്ങളായുള്ള പരിശീലനവും കൂട്ടായ്മയുമാണ് ഈ വിജയത്തിന് പിന്നില്‍.

                                                                                                                                                                                ജിജോ മാധവപ്പള്ളില്‍
Comments