Knanaya News‎ > ‎

India


ക്‌നാനായസഭ റാന്നിഭദ്രാസനമന്ദിരകൂദാശ ഡിസം.16ന്

posted Oct 30, 2012, 8:52 AM by Saju Kannampally

റാന്നി:ക്‌നാനായ സഭ റാന്നി ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും പൊതുസമ്മേളനവും ഡിസംബര്‍ 16ന് വൈകീട്ട് 3ന് നടക്കും. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ കൂദാശയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 

സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ കുറിയാക്കോസ് മാര്‍ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ.പ്രസാദ് കുരുവിള കോവൂര്‍, ഫാ.എ.ടി.തോമസ് അറയ്ക്കല്‍, ഏലിയാസ് സഖറിയ, കെ.കെ.കുരുവിള, ഫാ.തോമസ് ഏബ്രഹാം കടപ്പനങ്ങാട്ട്, ഫാ.രാജന്‍ ഏബ്രഹാം കുളമട, ആലിച്ചന്‍ ആറൊന്നില്‍, കുഞ്ഞുമോള്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം രക്ഷാധികാരിയായി രാജു ഏബ്രഹാം എം.എല്‍.എയെയും ജനറല്‍ കണ്‍വീനറായി ഫാ.എ.ടി.തോമസ് അറയ്ക്കലിനെയും തിരഞ്ഞെടുത്തു.

ചൈതന്യ കാര്‍ഷികമേളയില്‍ പൊതുവിള പ്രദര്‍ശന മത്സരം

posted Oct 30, 2012, 5:12 AM by Knanaya Voice

കോട്ടയം : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 29, 30 ഡിസംബര്‍ 1, 2  തീയതികളില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 15-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടുമനുബന്ധിച്ച് കര്‍ഷകര്‍ക്കായി വ്യക്തിഗത കാര്‍ഷിക വിളപ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നു. മരച്ചീനി, ചേന, വിളവെത്തിയ തേങ്ങാക്കുല, കാച്ചില്‍, വിളവെത്തിയ ഏത്തക്കുല, പാളയന്‍കോടന്‍ വാഴക്കുല, മത്തങ്ങ എന്നീ കാര്‍ഷിക ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ ഇനത്തിനും 1-ാം സമ്മാനമായി 1500 രൂപയും 2-ാം സമ്മാനമായി 1000 രൂപയും നല്‍കുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 28-ാം തീയതി വിളകള്‍ ചൈതന്യയില്‍ എത്തിക്കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന വിളകള്‍ മേളയുടെ എല്ലാ ദിനങ്ങളിലും പ്രദര്‍ശിപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947081840 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 

വിശ്വാസവര്‍ഷം : സെമിനാര്‍ സംഘടിപ്പിച്ചു

posted Oct 29, 2012, 11:33 PM by Knanaya Voice

 
ഉഴവൂര്‍ ഫൊറോനയിലെ വൈദീകര്‍, പാരീഷ്‌കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വിശ്വാസവര്‍ഷാചരണത്തിന്റെ പ്രസക്തി ബോധ്യപെടുത്തുന്ന സെമിനാര്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയിലെ കുമ്മനത്ത് ഇട്ടൂപ്പ് കത്തനാര്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കപെട്ടു. സെമിനാറിന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യൂ ഇളപ്പാനിക്കല്‍ നേതൃത്വം നല്‍കി. റവ.ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, പ്രൊഫ. ബേബി കാനാട്ട്, ലൂക്കോസ് ജോസഫ് നടുവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെടുംചിറ അവാര്‍ഡ്‌ റവ. ഡോ. ലൂക്ക്‌ പൂതൃക്കയിലിന്‌

posted Oct 29, 2012, 8:30 PM by Unknown user

കോട്ടയം: പ്രശസ്‌ത കവിയും, നാടകകൃത്തുമായിരുന്ന ഫാ. ജോസഫ്‌ നെടുംചിറയുടെ സ്‌മരണാര്‍ഥം നല്‍കി വരുന്ന സാഹിത്യ അവാര്‍ഡിന്‌ ഇക്കൊല്ലം റവ. ഡോ. ലൂക്ക്‌ പൂതൃക്കയില്‍ അര്‍ഹനായി. ദൈവശാസ്‌ത്ര പണ്ഡിതനായ റവ. ഡോ. ലൂക്ക്‌ പൂതൃക്തയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും, അനുകാലികങ്ങളില്‍ സമകാലിക വിഷയങ്ങളില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നു. ഇപ്പോള്‍ കൈപ്പുഴ ഫൊറോന വികാരിയാണ്‌.
ഡിസംബര്‍ 16 ന്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന ഫാ. ജോസഫ്‌ നെടുംചിറ അനുസ്‌മരണ സമ്മേളനത്തില്‍ അവാര്‍ഡ്‌ സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

ബ്ര. വി.സി. രാജുവിന്‌ ആതുരസേവന അവാര്‍ഡ്‌

posted Oct 29, 2012, 8:25 PM by Unknown user

കോട്ടയം: ക്‌നാനായ ലൂക്‌സ്‌ ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മികച്ച ആതുരശുശ്രൂഷകനുള്ള നീണ്ടൂര്‍ പുത്തന്‍പുരയ്‌ക്കല്‍ ലൂക്കാ മെമ്മോറിയല്‍ അവാര്‍ഡിന്‌ പടമുഖത്തുള്ള ഭസ്‌നേഹമന്ദിരം’ ഭവനത്തിന്റെ സാരഥി ബ്ര. വി.സി. രാജു വടയ്‌ക്കാറ്റുപുറം അര്‍ഹനായി. കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറിയും, ഇടുക്കി ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ പ്രൊഫ. ഷീല സ്റ്റീഫന്‍, ബ്ര. വി.സി. രാജുവിന്‌ അവാര്‍ഡ്‌ സമ്മാനിച്ചു.
ഇതോടനുബന്ധിച്ചു ചേര്‍ന്ന ചടങ്ങില്‍ റവ.ഡോ. ലൂക്ക്‌ പൂതൃക്കയില്‍ അധ്യക്ഷത വഹിച്ചു. ഡോ. മേരി കളപ്പുരയ്‌ക്കല്‍, പി.എ. ബാബു, എം.എ. ലൂക്കോസ്‌ മൂര്‍ത്തിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ. ലൂക്കോസ്‌ പുത്തന്‍പുരയ്‌ക്കല്‍ സ്വാഗതവും, ലൂമോന്‍ പാലത്തിങ്കല്‍ നന്ദിയും പറഞ്ഞു.

കള്ളാറില്‍ അഖണ്ഡ ജപമാലയും ഏകദിന കണ്‍വെന്‍ഷനും വിശ്വാസവര്‍ഷ ഉദ്ഘാടനവും

posted Oct 29, 2012, 5:35 AM by Knanaya Voice   [ updated Oct 29, 2012, 8:19 PM by Unknown user ]

കള്ളാര്‍: തിരുഹൃദയ ആശ്രമ (ഒ.എസ്.എച്ച്.) ധ്യാന കേന്ദ്രത്തില്‍ അഖണ്ഡ ജപമാലയും വാര്‍ഷിക ഏകദിന കണ്‍വെന്‍ഷനും വിശ്വാസവര്‍ഷ ശുശ്രൂഷകളുടെ ഉദ്ഘാടനവും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ തീയതികളില്‍ നടക്കും.

31-ന് രാവിലെ 10 ന് ആരംഭ ശുശ്രൂഷയും ജപമാലയും, 12.30 ന് വി. കുര്‍ബാന, ആമുഖസന്ദേശം - ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ (കോട്ടയം തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ ജനറല്‍) , തുടര്‍ന്ന് ജപമാല. നവംബര്‍ 1 ന് രാവിലെ 5 ന് വി. കുര്‍ബാന, ജപമാല, 12.30 ന് സന്ദേശം - ഫാ. ജോസ് കുരീക്കാട്ടില്‍ (പനത്തടി സെന്റ് ജോര്‍ജ്ജ് ഫൊറോന വികാരി), തുടര്‍ന്ന് ജപമാല. നവംബര്‍ 2-ന് രാവിലെ 5 ന് വി. കുര്‍ബാന ജപമാല. 12.30 ന് സന്ദേശം ഫാ. തോമസ് പ്രാലേല്‍ (രാജപുരം ഹോളി ഫാമിലി ഫൊറോന വികാരി). നവംബര്‍ 3 -ന് രാവിലെ 9 ന് ജപമാല, 11 ന് ആഘോഷമായ വി. കുര്‍ബാന തുടര്‍ന്ന് ബല്‍ത്താങ്ങാടി രൂപതാ മെത്രാന്‍ മാര്‍ ലോറന്‍സ് മുക്കുഴി വിശ്വാസ വര്‍ഷ ശുശ്രൂഷകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2 ന് സമാപന ആരാധന. 

ജപമാല ദിവസങ്ങളില്‍ രാത്രികാല ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല സമര്‍പ്പണം ഉണ്ടായിരിക്കും. അണ്ഡജപമാലയില്‍ സമര്‍പ്പിക്കുവാനുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി അറിയിക്കാവുന്നതാണ്. ജപമാല ദിവസങ്ങളില്‍ കുമ്പസാരവും രോഗികള്‍ക്കായി പ്രത്യേക തൈലാഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഓരോ സമ്പൂര്‍ണ്ണ ജപമാലയ്ക്ക് ശേഷവും അഭിഷേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും.

കൊട്ടോടി സെന്റ്‌ അന്ന്സ് ദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു

posted Oct 29, 2012, 1:59 AM by Unknown user

സെന്റ്‌ ആന്സ്േ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍, അത്ഭുത പ്രവര്ത്ത കനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഭക്തിപൂര്വ്വം ആഘോഷിച്ചു. പത്തു ദിവസം നീണ്ട പ്രാര്ത്ഥരനകള്ക്കും , നൊവേനയ്‌ക്കുമൊടുവില്‍, ഒക്‌ടോബര്‍ 28ാം തീയതി വൈകുന്നേരമാണ്‌ വിശുദ്ധന്റെ തിരുനാള്‍ ഇടവകയുടെ ചെറിയ തിരുനാളായി ആഘോഷിച്ചത്‌. തിരുനാള്‍ കര്മ്മങ്ങള്ക്ക് ‌ ഫാ മനോജ്‌ എലിത്തടത്ത്തില്‍ മുഖ്യ കാര്മികന്‍ ആയിരുന്നു. ഇടവക വികാരി ഫാ. ഷൈജു കൂമ്പുക്കള്‍ നേതൃത്വം നല്കി.ചൈതന്യ കാര്‍ഷിക മേള: ലോഗോ പ്രകാശനം ചെയ്‌തു

posted Oct 28, 2012, 8:00 PM by Unknown user

കോട്ടയം: കാര്‍ഷിക പുരോഗതി ത്വരിതപ്പെടുത്തുവാന്‍ ചൈതന്യ കാര്‍ഷിക മേളവഴിയൊരുക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 15ാമത്‌ ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്‌.എസ്‌.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചൈതന്യ കാര്‍ഷികമേള സമഗ്ര വികസന സാധ്യതകള്‍ പങ്കു വയ്‌ക്കുന്ന വേദിയാണെന്നും കര്‍ഷകര്‍ക്കും ഒപ്പം പതിനായിരക്കണക്കിന്‌ ആളുകള്‍ക്ക്‌ കാര്‍ഷികപരിസ്ഥിതി, ആരോഗ്യം, മൃഗസംരക്ഷണം, വിജ്ഞാനം, വിനോദം തുടങ്ങിയ വിവിധ മേഖലകളില്‍ അറിവ്‌ പകരുവാന്‍ വഴിയോരുക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ചു. പുതുതലമുറക്ക്‌ കാര്‍ഷികപരിസ്ഥിതി സംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കുവാന്‍ മേള വഴിയോരുക്കുമെന്നും ഒപ്പം കാര്‍ഷിക സംസ്‌ക്കാരത്തിന്റെ ഉണര്‍ത്തു പാട്ടായി മേള മാറുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പങ്കാളിത്തം വഴിയായി കാര്‍ഷികമേള കൂടുതല്‍ ജനകീയമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. കാര്‍ഷികമേള പോലെ കെ.എസ്‌.എസ്‌.എസ്‌ നടപ്പിലാക്കുന്ന ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജ്‌, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, തോമസ്‌ ചാഴികാടന്‍ എക്‌സ്‌. എം.എല്‍.എ, കെ.എസ്‌.എസ്‌.എസ്‌ അസി. സെക്രട്ടറി ഫാ. ബിന്‍സ്‌ ചേത്തലില്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസി. ഡയറക്‌ടര്‍ ഫാ. ജിനു കാവില്‍, എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെയാണ്‌ ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും നടത്തപ്പെടുന്നത്‌.

ഇന്ന് മാര്‍ ജോസഫ് പണ്ടാരശേരിയിലിന്റെ മെത്രാഭിഷേകദിനം

posted Oct 28, 2012, 1:08 AM by Unknown user

ഇന്ന് (28/10) മെത്രാഭിഷേക ദിനം ആചരിക്കുന്ന മാര്‍ ജോസഫ് പണ്ടാരശേരിയില്‍ പിതാവിന് ക്നാനായ മക്കളുടെ പ്രാര്‍ഥനാ നിര്‍ഭരമായ ആശംസകള്‍

ചൈതന്യ കാര്‍ഷികമേള; ലോഗോ പ്രകാശനം

posted Oct 27, 2012, 7:11 PM by Unknown user

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 15ാമത്‌ ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റേയും ലോഗോ പ്രകാശനം ഞായറാഴ്‌ച (28/10/12) നടത്തപ്പെടും. ഉച്ചകഴിഞ്ഞ്‌ 1.30 ന്‌ തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോഗോയുടെ പ്രകാശനം നിര്‍വ്വഹിക്കും. ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ അദ്ധ്യക്ഷത വഹിക്കും. കൃഷി, പരിസ്ഥിതി, വിനോദം, വിജ്ഞാനം, മൃഗസംരക്ഷണം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുളള വിപുലമായ ക്രമീകരണങ്ങളോടെ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെയാണ്‌ ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘമഹോത്സവവും നടത്തപ്പെടുന്നത്‌.

1-10 of 1389