Knanaya News‎ > ‎India‎ > ‎

ബൈബിള്‍ കലോത്സവവും വിശ്വാസ വര്‍ഷ ഉദ്ഘാടനവും പ്രൌഢഗംഭീരമായി

posted Oct 24, 2012, 11:35 PM by knanaya news   [ updated Oct 24, 2012, 11:59 PM ]
മോനിപ്പള്ളി: ഫൊറോന വിശ്വാസവര്‍ഷ ഉദ്ഘാടനവും കോട്ടയം അതിരൂപത ബൈബിള്‍ കലോത്സവ സമാപനവും മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ നടത്തി. ഫാ. ജോര്‍ജ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് പുതിയകുന്നേല്‍, ജോസ്മോന്‍ ഇടശേരി, സാബു മാത്യു കോയിത്തറ എന്നിവര്‍ പ്രസംഗിച്ചു.

ഇതോടനുബന്ധിച്ചു നടത്തിയ വര്‍ണ്ണമനോഹരമായ റാലിയില്‍ ഫൊറോനയിലെ ഇടവകകളില്‍നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. വാദ്യമേളങ്ങളാലും വിവിധതരം ദൃശ്യാവതരണങ്ങളാലും ഏറെ വര്‍ണ്ണസമ്പുഷ്ടമായിരുന്നു റാലി. തുടര്‍ന്ന് അതിരൂപത ബൈബിള്‍ കലോത്സവത്തില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച ഫൊറോനയായി കടുത്തുരുത്തിയും മികച്ച ഇടവകയായി ചുങ്കവും തെരഞ്ഞെടുക്കപ്പെട്ടു. പരിപാടികള്‍ക്ക് ന്യൂജന്റ് ജോസഫ്, ജോണ്‍ നിരവത്ത്, ജോബി കൊച്ചുപറമ്പില്‍, ജോണ്‍ വെട്ടത്തുകണ്ടത്തില്‍, ജയിംസ് കരിമ്പനച്ചാലില്‍, ചാക്കോ ഇലവുംകുഴുപ്പില്‍, സണ്ണി തെക്കേക്കുറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.



ടിജു കണ്ണമ്പള്ളി
Comments