Knanaya News‎ > ‎India‎ > ‎

ദമ്പതി സംഗമം സംഘടിപ്പിച്ചു

posted Oct 24, 2012, 6:38 PM by Unknown user
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  ദമ്പതി സംഗമം സംഘടിപ്പിച്ചു. സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ദമ്പതി സംഗമത്തിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. സംക്രാന്തി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. നീലിമംഗലം ജുമാ മസ്ജിദ് ഇമാം അന്‍സാര്‍ അല്‍ബദരി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൌണ്‍സിലര്‍ എം.എ ഷാജി, കെ.എസ്.എസ്.എസ് അസി.സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, തോമസ് ഔസേപ്പ്, രാജു ആലപ്പാട്ട്, സജി തോമസ്, അജീഷ്മോന്‍ ജോയി,  മോനച്ചന്‍, ഹുസൈന്‍, മേഴ്സി സ്റീഫന്‍, ആലീസ് സജി എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ സ്വാശ്രയസംഘാംഗങ്ങളെയും അവരുടെ ജീവിതപങ്കാളികളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സംഗമത്തില്‍ \'ഉത്തമ മാതാപിതാക്കള്‍\' എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ബിന്‍സ് ചേത്തലില്‍ ക്ളാസ്സ് നയിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെട്ടു. 115 പേര്‍ പങ്കെടുത്തു.
Comments