Knanaya News‎ > ‎India‎ > ‎

ദയാബായിക്ക് ഗുഡ് സമരിറ്റന്‍ അവാര്‍ഡ് സമ്മാനിച്ചു

posted Jan 29, 2012, 7:35 AM by Saju Kannampally   [ updated Jan 29, 2012, 7:39 AM ]
കോട്ടയം: സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഗുഡ് സമരിറ്റന്‍ ദേശീയ അവാര്‍ഡ് ദയാബായിക്ക് സമ്മാനിച്ചു. മധ്യപ്ര
ദേശിലെ ആദിവാസി മേഖലയായ ചിന്ദ്വാഡയില്‍ ജീവിക്കുന്ന ആദിവാസി സമൂഹത്തെ ശാക്തീകരിക്കുന്നതിന് അവരിലൊ
രാളായി ജീവിച്ച് അവരില്‍ പ്രതികരണശേഷി വളര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ദയാബായി നട
ത്തിയ ധീരമായ ഇടപെടലുകള്‍ക്കാണ് ദേശീയഅവാര്‍ഡ് നല്‍കിയത്. 50000 രൂപയുംപ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ്
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണ് ന്‍ നല്‍കി.ചടങ്ങില്‍ നവജീവന്‍ ട്രസ്റ്റ് സാരഥി പി.യുതോമസ്, പത്തനംതിട്ട കാതോലിക്കേറ്റ്
കോളജ് സുവോളജി വിഭാഗം മേധാവിയുംമഹാത്മാ ഗാന്ധി സര്‍വകലാശാല എന്‍.എ സ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ
ഡോ.എം.എസ് സുനില്‍, കോയമ്പത്തൂര്‍കാരമഠായി നല്ലയിടയന്‍ ആരോഗ്യകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ അനില മാത്യു എന്നി
വര്‍ക്ക് 5000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പ്രത്യേക പുരസക് ാരവും സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാ
ധാ വി.നായര്‍, മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍, കെ.എസ്.എസ് സെക്രട്ടറി  ഫാ. മൈക്കിള്‍ വെട്ടികാട്, ഫാ. മാത്യു ഇള
പ്പാനിക്കല്‍, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവര്‍ സംസാരിച്ചു.ഗുഡ് സമരിറ്റന്‍ ദേശീയ അവാര്‍ഡ് ദയാബായിക്ക് മന്ത്രി തിരുവ
ഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിക്കുന്നു


Comments