Knanaya News‎ > ‎India‎ > ‎

കക്കത്തുമല പള്ളിയില്‍ നവീകരിച്ച മദ്‌ബഹ വെഞ്ചരിച്ചു

posted Oct 23, 2012, 9:19 PM by Unknown user
ഇരവിമംഗലം: കക്കത്തുമല പള്ളില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച്‌ നവീകരിച്ച മദ്‌ബഹായുടെ വെഞ്ചരിപ്പ്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വഹിച്ചു. ഇടവക സന്ദര്‍ശനത്തനിടെയാണ്‌ ചടങ്ങ്‌ നടത്തിയത്‌. 20 നു വൈകുന്നേരം ഇടയസന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഇടവകയിലെ വിവിധ ഭക്ത സംഘടനാ പ്രതിനിധികളും പാരിഷ്‌ കൗണ്‍സിലിലെ അംഗങ്ങളുമായി വിശ്വാസവര്‍ഷ ആചരണവുമായി ബന്ധപ്പെട്ട്‌ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന്‌ ഭവനങ്ങളില്‍ പോയി രോഗീസന്ദര്‍ശനവും നടത്തി. 21ന്‌ രാവിലെ പള്ളിയങ്കണത്തില്‍ എത്തിയ പിതാവിനെ കൈക്കാരന്‍മാരുടെയും വികാരി ഫാ. സതീഷ്‌ രാമച്ചനാട്ടിന്റെയും നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന്‌ ഊഷ്‌മളമായ സ്വീകരിച്ചു. പിന്നീട്‌ നവീകരിച്ച മദ്‌ബഹായുടെ വെഞ്ചരിപ്പിനുശേഷം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും മണ്‍മറഞ്ഞുപോയ സഹോദരങ്ങളെ അനുസ്‌മരിച്ചുകൊണ്ട്‌ ഒപ്പീസും സെമിത്തേരി സന്ദര്‍ശനവും നടത്തി. തുടര്‍ന്ന്‌ പിതാവും ഇടവകാംഗങ്ങളുമായി പൊതു ചര്‍ച്ചയും നടന്നു.

Comments