കള്ളാര്‍: തിരുഹൃദയ ആശ്രമ (ഒ.എസ്.എച്ച്.) ധ്യാന കേന്ദ്രത്തില്‍ അഖണ്ഡ ജപമാലയും വാര്‍ഷിക ഏകദിന കണ്‍വെന്‍ഷനും വിശ്വാസവര്‍ഷ ശുശ്രൂഷകളുടെ ഉദ്ഘാടനവും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ തീയതികളില്‍ നടക്കും. 31-ന് രാവിലെ 10 ന് ആരംഭ ശുശ്രൂഷയും ജപമാലയും, 12.30 ന് വി. കുര്‍ബാന, ആമുഖസന്ദേശം - ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ (കോട്ടയം തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ ജനറല്‍) , തുടര്‍ന്ന് ജപമാല. നവംബര്‍ 1 ന് രാവിലെ 5 ന് വി. കുര്‍ബാന, ജപമാല, 12.30 ന് സന്ദേശം - ഫാ. ജോസ് കുരീക്കാട്ടില്‍ (പനത്തടി സെന്റ് ജോര്‍ജ്ജ് ഫൊറോന വികാരി), തുടര്‍ന്ന് ജപമാല. നവംബര്‍ 2-ന് രാവിലെ 5 ന് വി. കുര്‍ബാന ജപമാല. 12.30 ന് സന്ദേശം ഫാ. തോമസ് പ്രാലേല്‍ (രാജപുരം ഹോളി ഫാമിലി ഫൊറോന വികാരി). നവംബര്‍ 3 -ന് രാവിലെ 9 ന് ജപമാല, 11 ന് ആഘോഷമായ വി. കുര്‍ബാന തുടര്‍ന്ന് ബല്‍ത്താങ്ങാടി രൂപതാ മെത്രാന്‍ മാര്‍ ലോറന്‍സ് മുക്കുഴി വിശ്വാസ വര്‍ഷ ശുശ്രൂഷകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2 ന് സമാപന ആരാധന. ജപമാല ദിവസങ്ങളില്‍ രാത്രികാല ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല സമര്‍പ്പണം ഉണ്ടായിരിക്കും. അണ്ഡജപമാലയില്‍ സമര്‍പ്പിക്കുവാനുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി അറിയിക്കാവുന്നതാണ്. ജപമാല ദിവസങ്ങളില്‍ കുമ്പസാരവും രോഗികള്‍ക്കായി പ്രത്യേക തൈലാഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഓരോ സമ്പൂര്‍ണ്ണ ജപമാലയ്ക്ക് ശേഷവും അഭിഷേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും. |
Knanaya News > India >