Knanaya News‎ > ‎India‎ > ‎

കാര്‍ഷിക – പരിസ്ഥിതി ഫോട്ടോഗ്രഫി അവാര്‍ഡ്‌ 2012; എന്‍ട്രികള്‍ ക്ഷണിച്ചു

posted Oct 27, 2012, 7:10 PM by Unknown user
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 15ാമത്‌ ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റേയും ഭാഗമായി കാര്‍ഷിക പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി കാര്‍ഷികപരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

അവാര്‍ഡിലേക്കായി എന്‍ട്രികള്‍ നല്‍കുവാന്‍ താല്‌പര്യമുള്ളവര്‍ കാര്‍ഷിക പരിസ്ഥിതി മേഖലയെ അടിസ്ഥാനമാക്കി 12” ത 18” അളവില്‍ എടുത്ത ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും സഹിതം നവംബര്‍ 25 ന്‌ മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷകര്‍ക്ക്‌ ഒന്നിലധികം എന്‍ട്രികള്‍ നല്‍കാവുന്നതാണ്‌.

മികച്ച ഫോട്ടോഗ്രഫിക്ക്‌ 10001 രൂപയും പ്രശംസാപത്രവും ഫലകവും അവാര്‍ഡായി ലഭിക്കും. കൂടാതെ ചൈതന്യ കാര്‍ഷികമേളയുടെ ദിനങ്ങളായ നവംബര്‍ 29, 30 ഡിസംബര്‍ 1, 2 തീയതികളില്‍ ലഭിച്ച മികച്ച എന്‍ട്രികള്‍ തെരഞ്ഞെടുത്ത്‌ പ്രദര്‍ശിപ്പിക്കുന്നതുമാണ്‌. മേളയുടെ സമാപനദിനമായ ഡിസംബര്‍ 2 ഞായറാഴ്‌ച നടത്തപ്പെടുന്ന സമാപന സമ്മേളനത്തില്‍ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ സമ്മാനിക്കും. എന്‍ട്രികള്‍ സെക്രട്ടറി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി, ചൈതന്യ, തെള്ളകം പി. ഒ, കോട്ടയം എന്ന വിലാസത്തില്‍ അയയ്‌ക്കുക. വിശദവിവരങ്ങള്‍ക്ക്‌  9447858200 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Comments