Knanaya News‎ > ‎India‎ > ‎

കൂണ്‍ കൃഷി പരിശീലനം

posted Oct 24, 2012, 6:39 PM by Unknown user
കോട്ടയം: സ്വയം തൊഴില്‍ സംരഭങ്ങളിലൂടെ വരുമാന സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു.ഒക്ടോബര്‍ 26-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ തെള്ളകം ചൈതന്യ പാസ്ററല്‍ സെന്റര്‍ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യ കമ്മ്യുണിറ്റി കോളേജിലാണ് പരിശീലനം നടത്തപ്പെടുക. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചൈതന്യ കാര്‍ഷിക നേഴ്സറിയില്‍ പ്രവര്‍ത്തിക്കുന്ന കൂണ്‍ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂണ്‍കൃഷി യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ കൂണ്‍ ബഡ്, കൂണ്‍ വിത്ത് എന്നിവ ചൈതന്യ കാര്‍ഷിക നേഴ്സറിയില്‍ നിന്ന് ലഭ്യമാക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുത്ത് കൂണ്‍കൃഷി യൂണിറ്റുകള്‍ ആരംഭിക്കുന്ന കര്‍ഷകര്‍ക്ക് കൂണ്‍വിപണനത്തിനുള്ള സൌകര്യവും ക്രമീകരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 9947081840 എന്ന നമ്പറില്‍ ബന്ധപ്പെടുക.  
Comments