Knanaya News‎ > ‎India‎ > ‎

കുടിയേറ്റത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി കെ.സി.വൈ.എല്‍. അംഗങ്ങള്‍ രാജപുരത്ത്

posted Oct 26, 2012, 12:02 AM by knanaya news   [ updated Oct 26, 2012, 1:32 AM ]
രാജപുരം: കുടിയേറ്റത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാന്‍ ക്നാനായ യുവജനങ്ങള്‍ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ രാജപുരത്ത് എത്തിയത് പുതിയൊരനുഭവമായി. പൂര്‍വ്വീകര്‍ തുടങ്ങിവച്ച കുടിയേറ്റം ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും ക്നാനായ മക്കളെ കൊണ്ടുചെന്നെത്തിക്കുന്നതിന് പ്രേരകമായി. കുടിയേറ്റത്തിന്റെ ഓര്‍മ്മപുതുക്കാന്‍ യുവതലമുറയെ കെ.സി.വൈ.എല്‍. അതിരൂപതാ നേതൃത്വം സജ്ജമാക്കിയത് എന്തുകൊണ്ടും ക്നാനായ ചരിത്രത്തിന്റെ ഭാഗമാകും. പതിറ്റാണ്ടുകള്‍ക്ക്മുമ്പ് സഭാനേതൃത്വം കാണിച്ചുകൊടുത്ത വഴിയെ മുന്‍ഗാമികള്‍ നടന്നുനീങ്ങിയത് സമുദായത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും കൂടുതല്‍ കരുത്തുനല്‍കി.

കെ.സി.വൈ.എല്‍. അതിരൂപതാ സമിതി പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 23-ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍നിന്ന് പ്രത്യേകം ബസ്സിലാണ് രാജപുരത്തിന്റെ മണ്ണില്‍ കാലുകുത്തിയത്. രാജപുരം പയസ് ടെന്‍ത് കോളേജ് കവാടത്തിലെത്തിയ യുവതീ-യുവാക്കളെ കെ.സി.വൈ.എല്‍. ഫൊറോന സമിതി അംഗങ്ങള്‍ സ്വീകരിച്ചു. പിന്നീട് നാട്ടില്‍നിന്നെത്തിയവരും ഫൊറോനായിലെ കെ.സി.വൈ.എല്‍.അംഗങ്ങളും പങ്കെടുത്ത രണ്ട് ദിവസത്തെ ക്യാമ്പ് എന്തുകൊണ്ടും പുതിയൊരു അനുഭവമായി. സമുദായത്തെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും പുതുതലമുറ കൂടുതല്‍ പഠിച്ചു. 23-ന് പയസ് ടെന്‍ത് കോളേജില്‍ നടന്ന ക്യാമ്പില്‍ ജോ ജേക്കബ്, ഫാ. മനോജ് എലിത്തടത്തില്‍ എന്നിവര്‍ ക്ളാസ്സ് നയിച്ചു. പിന്നീട് ഫൊറോനായിലെ എല്ലാ വൈദീകരുമായി കൂടിക്കാഴ്ച നടത്തി. 24-ന് മലബാര്‍ കുടിയേറ്റ അനുസ്മരണ സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എല്‍. റീജിയണല്‍ ചാപ്ളിയന്‍ ഫാ. വിന്‍സന്റ് കുരുട്ടുപറമ്പില്‍, ഫൊറോന ചാപ്ളിയന്‍ ഫാ. മാത്യു പാറത്തോട്ടുംകര, ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍, കെ.സി.വൈ.എല്‍. മലബാര്‍ റിജിയണ്‍ പ്രസിഡന്റ് തോമസ് ഓണശ്ശേരില്‍, അതിരൂപതാ ചാപ്ളിയന്‍ ഫാ. ജിനു കാവില്‍, ജന: സെക്രട്ടറി നിതിന്‍ പുല്ലുകാടന്‍, അതിരൂപതാ ട്രഷറര്‍ ആഷ്‌ലി അഴകുളം ഡാരിസ് മണലേല്‍, അനീഷ് കാഞ്ഞിരം നില്‍ക്കുന്നതില്‍, ബിനിറ്റ് തെരുവേല്‍, അഖില്‍ പൂഴിക്കാല എന്നിവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു മൂലക്കാട്ടുമായി ക്യാമ്പ് അംഗങ്ങള്‍ പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. ഫാ. സൈമണ്‍ പുല്ലാട്ട് സമുദായ ചരിത്രത്തെക്കുറിച്ച് ക്ളാസ്സ് നയിച്ചു. രാജപുരം ഫൊറോനയിലെ എല്ലാ പള്ളികളും ക്യാമ്പ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. പരിപാടികള്‍ക്ക് ഫൊറോന ഭാരവാഹികളായ ലൂക്കോസ് ചിറപ്പുറത്ത്, ജസ്റ്റിന്‍ വര്‍ണ്ണാകുഴി, അജോ ഒരപ്പാങ്കല്‍, ക്രിസ്റ്റി കുരുകിലംകുന്നേല്‍, സി. സാന്റാ എസ്.വി.എം. സി. എബിന്‍ എസ്.വി.എം. എന്നിവര്‍ നേതൃത്വം നല്‍കി.

ആഷ്‌ലി അഴകുളം
Comments