Knanaya News‎ > ‎India‎ > ‎

മിഷന്‍ലീഗ് സംസ്ഥാന വാര്‍ഷികവും കലോത്സവവും നവംബര്‍ 10ന്

posted Oct 26, 2012, 4:00 AM by knanaya news   [ updated Oct 26, 2012, 8:26 PM by Unknown user ]
കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന വാര്‍ഷികവും കലോത്സവവും കോട്ടയം അതിരൂപതയുടെ ആതിഥേയത്തില്‍ നടത്തുന്നു. നവംബര്‍ 10-ന് കോട്ടയം എസ്. എച്ച്. മൌണ്ട് പബ്ളിക് സ്കൂളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം രാവിലെ 9 ന് മാര്‍ മാത്യു മൂലക്കാട്ട് കലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 8 സ്റ്റേജുകളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ കേരളത്തിലെ ഇരുപതോളം രൂപതകളില്‍നിന്നുള്ള കലാപ്രതിഭകള്‍ മത്സരിക്കും. വൈകുന്നേരം നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സമ്മാനദാനം നിര്‍വ്വഹിക്കും. 27 വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം അതിരൂപത ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.

മിഷന്‍ലീഗ് കോട്ടയം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, അതിരൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളി, ജനറല്‍ സെക്രട്ടറി സിജിന്‍ ഒഴുകയില്‍, സാലസ് മുളയിങ്കല്‍, സിസ്റ്റര്‍ ഷൈനി എസ്.വി.എം., ഫാ. മാത്യു കുരിയത്തറ, ഫാ. ഷൈജു പുത്തന്‍പറമ്പില്‍, ഫാ. ഷാജി പടിഞ്ഞാറേകുന്നേല്‍, ഫാ. ജോസ് കന്നുവെട്ടിയേല്‍, സി. അലക്സി എസ്.വി.എം., ജയിംസ് കൊച്ചുപറമ്പില്‍, സുജി പുല്ലുകാട്ട്, ജോബി എഴുമാമറ്റം, എബിന്‍ എടാട്ടുകുന്നേല്‍ചാലില്‍, ആല്‍ബിന്‍ താഴത്തരീകാട്ടുംകര, സച്ചിന്‍ കൊച്ചുമ്യാലില്‍, അരുണ്‍ പൂക്കുമ്പേല്‍, റോണി കോച്ചേരില്‍, അജീഷ് കൊണ്ടാടുംപടവില്‍, അന്‍സോ മണ്ണാത്തുമാക്കില്‍, അനിറ്റ് ചെറുകാട്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Comments