Knanaya News‎ > ‎India‎ > ‎

രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളില്‍ മീഡിയ സെമിനാര്‍ നടത്തി

posted Oct 25, 2012, 7:01 PM by Unknown user
രാജപുരം:കുട്ടികള്‍ക്ക് മാധ്യമങ്ങളെ കുറിച്ച് അറിയുന്നതിനും അതിന്റെ തൊഴില്‍ സാധ്യതകളെ കുറിച്ച് ബോധവത്കരിക്കുന്നതിനുമായി ഹോളി ഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളില്‍ മീഡിയ സെമിനാര്‍ നടത്തി. സ്ക്രിപ്റ്റ്, വിവധ തരം ഷോട്ടുകള്‍, എഡിറ്റിംഗ്,കാസ്റ്റിംഗ്, ബാക് ഗ്രൌണ്ട് മ്യൂസിക്ക് എന്നി വിഷയങ്ങളില്‍ കുട്ടികളില്‍ അറിവ് പകര്‍ത്താന്‍ സെമിനാറിനായി. ചുള്ളിക്കര ഡോണ്‍ബോസ്കോയിലെ ഫാ. സജി സെമിനാര്‍ നയിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് പ്രാലേല്‍  ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ യു.കെ സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു.
                                                                                                                                                                                            ലിജു രാജു





Comments